ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഉരസിയ ശേഷം വീണ്ടും പറന്നുയർന്നത് വ്യോമയാന പ്രേമികളെ ഞെട്ടിച്ചു. തത്സമയ ക്യാമറയിൽ പതിഞ്ഞ ഈ നാടകീയ ദൃശ്യങ്ങളിൽ, പൈലറ്റുമാർ ലാൻഡിംഗ് ഉപേക്ഷിച്ച് ‘ഗോ-എറൗണ്ട്’ (go-around) എന്നറിയപ്പെടുന്ന അടിയന്തര നീക്കത്തിലൂടെ വിമാനം വീണ്ടും ആകാശത്തേക്ക് ഉയർത്തുന്നത് കാണാം. വ്യാഴാഴ്ച ആംസ്റ്റർഡാമിൽ നിന്ന് ലണ്ടനിലേക്ക് വരികയായിരുന്ന ബ്രിട്ടീഷ് എയർവേയ്സിന്റെ ‘BA431’ എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 10.30-ഓടെ എയർബസ് A321neo വിമാനം ഹീത്രൂവിലെ ടെർമിനൽ 5-ലേക്ക് Read More…

