കോട്ടയം: വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ വൈക്കം സി.ഐ. ഷെമീർ ഖാൻ കുടുങ്ങി. മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് വിജിലൻസ് നടത്തിയ വ്യാപക പരിശോധനയിലാണ് സി.ഐ. നടത്തിയ ക്രമക്കേടുകൾ ഒന്നൊന്നായി പുറത്തുവന്നത്. കൈക്കൂലിപ്പണം വാങ്ങിയെടുക്കാൻ അസം സ്വദേശിയുടെ പേരിൽ വ്യാജമായി ഉണ്ടാക്കിയ ബാങ്ക് അക്കൗണ്ടാണ് സി.ഐ. ഉപയോഗിച്ചിരുന്നതെന്ന് വിജിലൻസ് കണ്ടെത്തി. ഒരു മാസത്തിനിടെ ഈ അക്കൗണ്ടിൽ നിന്ന് രണ്ടര ലക്ഷത്തോളം രൂപയാണ് ഇയാൾ പിൻവലിച്ചത്. ഇയാൾക്കെതിരെ ശക്തമായ തുടർനടപടികൾ സ്വീകരിക്കുന്നതിനായി വിജിലൻസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിക്കും. മണ്ണ് മാഫിയയിൽ Read More…
Tag: Bribery
‘എന്നാല്‍ താന്‍ തന്നെ ഇത് കഴിച്ചു കാണിക്കടോ’; കൈക്കൂലി വാങ്ങി കേസ് ഒതുക്കി, കാലാവധി കഴിഞ്ഞ ബിസ്കറ്റ് ഉദ്യോഗസ്ഥന്റെ വായിൽ തിരുകി ജനക്കൂട്ടം – വീഡിയോ
മുംബൈ: കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ വായിൽ കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് തിരുകാൻ ശ്രമിച്ച് ജനക്കൂട്ടം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സംഭവം. ഇവിടെയുള്ള ഒരു കടയിൽ നിന്നുള്ള ഭക്ഷണം കഴിച്ച് രണ്ട് വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് കുട്ടിയുടെ ബന്ധുക്കൾ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ പരാതി നൽകിയത്. എന്നാൽ, പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥൻ കടയുടമയിൽ നിന്ന് കൈക്കൂലി വാങ്ങി പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പരിശോധനയിൽ കടയിൽ നിന്ന് കാലാവധി Read More…


