ഗ്വാളിയോർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഫോൺ തട്ടിപ്പറിച്ച ഓടിയ കള്ളനെ ധൈര്യപൂർവ്വം പിന്തുടർന്ന് പിടിച്ച് രണ്ടു സഹോദരിമാർ. സ്കൂട്ടറിൽ കള്ളനെ പിന്തുടരുകയും അവന്റെ ബൈക്ക് ഇടിച്ചുവീഴ്ത്തി പോലീസിന് കൈമാറുകയും ചെയ്യുകയായിരുന്നു ഇവർ. മുരാറിലെ സിപി കോളനിയിൽ താമസിക്കുന്ന ഹർഷിത, രസിത അഗർവാൾ എന്നീ സഹോദരിമാർ കോളേജിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. പടാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ സോഫ ഗാലറിക്ക് സമീപത്തു കൂടെ ഇരുവരും സ്കൂട്ടറിൽ പോകുമ്പോൾ, പുറകിൽ ബൈക്കിലെത്തിയ ഒരാൾ സ്കൂട്ടറിന് പിന്നിലിരിക്കുകയായിരുന്ന രസിതയുടെ കയ്യിൽ നിന്ന് ഫോൺ Read More…

