Sports

‘പിന്നെ എ​ന്തി​നാ ബൗ​ള​ർ​മാ​ർ, ബൗ​ളി​ങ് മെ​ഷീ​ൻ വച്ചാല്‍ പോ​രെ..?’; ഗംഭീറിനെ പിന്തുണച്ച് ക്ഷുഭിതനായി ചാഹൽ!

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യ ഉയർത്തിയ 250 റൺസിന്റെ കൂറ്റൻ ലക്ഷ്യം മറികടന്ന് വെസ്റ്റ് ഇൻഡീസ് ആറ് വിക്കറ്റിന് വിജയിച്ചതിന് പിന്നാലെ, ബൗളർമാർക്കും തുല്യ അവസരം നൽകുന്ന പിച്ചുകൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹൽ രംഗത്തെത്തി. മഞ്ഞു വീഴ്ച കാരണം പന്ത് ഗ്രിപ്പ് ചെയ്യാൻ പ്രയാസപ്പെടുന്നതും ചെറിയ ബൗണ്ടറികളും ബൗളർമാർക്ക് ഒട്ടും പിന്തുണ നൽകാത്ത പിച്ചുകളും ബാറ്റർമാരെ തടയുന്നത് അത്യധികം പ്രയാസകരമാക്കുകയാണെന്ന് ചഹൽ ചൂണ്ടിക്കാട്ടി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ Read More…