മെൽബൺ സ്റ്റാർസ് താരം നവോമി സ്റ്റാലൻബെർഗ് ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുന്നതിനിടെ എറിഞ്ഞ പന്ത് ലക്ഷ്യം തെറ്റി കൊണ്ടത് ഗ്രൗണ്ടിലുണ്ടായിരുന്ന വനിതാ സ്ക്വയർ ലെഗ് അമ്പയറുടെ പിന്കഴുത്തില്. ഭാഗ്യവശാൽ, തലയ്ക്ക് തൊട്ടുതാഴെ കഴുത്തിന്റെ പിൻഭാഗത്താണ് പന്ത് കൊണ്ടത് എന്നതിനാൽ അവർക്ക് ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചില്ല. ഓസ്‌ട്രേലിയയിലെ ഡ്രമ്മോയ്ൻ ഓവലിൽ വ്യാഴാഴ്ച മെൽബൺ സ്റ്റാർസും സിഡ്‌നി സിക്‌സേഴ്‌സും തമ്മിൽ നടന്ന വനിതാ ബിഗ് ബാഷ് ലീഗ് (WBBL) സീസൺ 12 മത്സരത്തിനിടെയാണ് സംഭവം പന്ത് അമ്പയറുടെ ദേഹത്ത് നേരിട്ട് Read More…

