ന്യൂഡൽഹി: ഹിന്ദി സിനിമയിലെ എക്കാലത്തെയും അവിസ്മരണീയമായ മുഖങ്ങളിലൊന്നാണ് നടൻ പ്രേം നാഥ്. ‘ബർസാത്ത്’, ‘ആൻ’, ‘ധർമ്മാത്മ’, ‘ജോണി മേരാ നാം’ തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ ശക്തമായ പ്രകടനങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട്. എന്നാൽ പ്രശസ്തമായ സിനിമാ ജീവിതത്തിനപ്പുറം, ആത്മീയ യാത്രയും കൈലാസ മാനസസരോവരവും ചൈനയിലെ അപ്രതീക്ഷിത തടങ്കലും ഉൾപ്പെടുന്ന അസാധാരണമായ ഒരു അധ്യായവും അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്ന് അധികമാർക്കും അറിയില്ല. പ്രേം നാഥിന്റെ മകനും നടനുമായ പ്രേം കിഷനാണ് അടുത്തിടെ ഈ സംഭവം ഓർത്തെടുത്തത്. Read More…

