Celebrity

പ്രണയം വേർപിരിയല്‍; പക്ഷേ അന്ത്യവിശ്രമം കൊള്ളുന്നത് 5 മീറ്ററിനുള്ളില്‍, ദിലീപ് കുമാറും മധുബാലയും പിരിയാൻ കാരണം അസുഖമല്ലെന്ന് സഹോദരി!

ഹിന്ദി സിനിമയിലെ ഏറ്റവും അവിസ്മരണീയമായ പ്രണയകഥകളിലൊന്നാണ് മധുബാലയുടെയും ദിലീപ് കുമാറിന്റെയും. 1960-ൽ പുറത്തിറങ്ങിയ ‘മുഗൾ-ഇ-ആസാം’ എന്ന പ്രശസ്തമായ ചിത്രത്തിന് മുൻപ് തന്നെ ഇരുവരും വേർപിരിഞ്ഞിരുന്നെങ്കിലും, അവർക്കിടയിലെ അകൽച്ചയ്ക്കുള്ള കാരണങ്ങൾ പതിറ്റാണ്ടുകൾക്കിപ്പുറവും ചർച്ചയാകുന്നുണ്ട്. ഹൃദ്രോഗം കാരണം കുട്ടികളുണ്ടാകില്ലെന്നറിഞ്ഞാണ് ദിലീപ് കുമാർ മധുബാലയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്ന് മുതിർന്ന നടി മുംതാസ് അടുത്തിടെ അവകാശപ്പെട്ടിരുന്നു. എന്നാൽ, മധുബാലയുടെ സഹോദരി മധൂർ ഭൂഷൺ ഈ പ്രസ്താവന പൂർണ്ണമായും തള്ളിരംഗത്തെത്തി. മധുബാലയുടെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയത് ഈ വേർപിരിയലിന് വളരെ ശേഷമാണെന്ന് അവർ വ്യക്തമാക്കി. വിക്കി Read More…