ഓരോ ടാറ്റൂ വീതം മാത്രമേ കുത്തുകയുള്ളൂ എന്ന് അമ്മയ്ക്ക് നൽകിയ വാക്ക്, ഇരട്ട സഹോദരിമാരായ അലൈൻ ഗാലിയാനോയുടെയും അലീന ഹാൻലെയുടെയും ജീവിതത്തിലെ ഏറ്റവും വലിയ അഭിനിവേശമായി മാറി. ഇന്ന് ശരീരത്തിന്റെ ഏകദേശം 70 ശതമാനത്തോളം വർണ്ണാഭമായ ടാറ്റൂകളാൽ മൂടിയ ഇവർ ലോക റെക്കോർഡ് ജേതാക്കളാണ്. ജർമ്മനി സ്വദേശികളായ ഇവർ ഇപ്പോൾ അമേരിക്കയിലെ ലോസ് ഏഞ്ചൽസിലാണ് താമസിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് പ്രകാരം ‘ഏറ്റവും കൂടുതൽ ടാറ്റൂ കുത്തിയ ഇരട്ട സഹോദരിമാർ’ (Most Tattooed Twins – Female) Read More…

