Travel

നിലാവുള്ള രാത്രിയില്‍ മാര്‍ബിള്‍ പാറകള്‍ക്ക് ഇടയില്‍ നര്‍മ്മദാനദിയിലൂടെ ഒരു ബോട്ട് യാത്രയായാലോ?

നല്ല നിലാവുള്ള രാത്രിയില്‍ തിളങ്ങുന്ന മാര്‍ബിള്‍ പാറകള്‍ക്ക് ഇടയില്‍ ശാന്തമായി ഒഴുകുന്ന നദിയിലൂടെ ഒരു ബോട്ട് സവാരി നടത്തുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം? തീര്‍ച്ചയായും കവിതയെഴുതാനും കഥകള്‍ പറയാനുമുള്ള ഈ അവസരം കൃത്യമായി നല്‍കുന്ന ഒന്നായിരിക്കും മദ്ധ്യപ്രദേശ് ടൂറിസത്തിന്റെ ഭാഗമായ ഭേഡാഘട്ടിലേക്കുള്ള യാത്ര. കൂട്ടത്തില്‍ പത്താം നൂറ്റാണ്ടിലെ ദുര്‍ഗ്ഗാ ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന മനോഹരമായ ചൗന്‍സത് യോഗിനി ക്ഷേത്രവും ധൂവാന്ദര്‍ വെള്ളച്ചാട്ടവും ബോണസായിരിക്കും. നര്‍മ്മദാ നദിയോട് ചേര്‍ന്നുള്ള മാര്‍ബിള്‍ പാറകള്‍ ഒരു വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചാനുഭവം തന്നെയാണ്. അലസമായി അടുക്കി Read More…