Featured Sports

‘പന്തെറിഞ്ഞില്ല, ബാറ്റുവീശിയില്ല, ഫൈനൽ മുടങ്ങി,’; കിരീടം പാകിസ്താന് നൽകി സുൽത്താൻ ഷാ, ബഹിഷ്കരിച്ച് ഇന്ത്യ

ധാക്ക: കാഴ്ചപരിമിതരുടെ ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ ജേതാക്കളായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ ടീം സമ്മാനദാനച്ചടങ്ങ് ബഹിഷ്കരിച്ചു. ധാക്കയിൽ നടക്കേണ്ടിയിരുന്ന കലാശപ്പോരാട്ടം മഴയെത്തുടർന്ന് ഉപേക്ഷിച്ചതോടെ മികച്ച നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ പാക്കിസ്ഥാനെ വിജയികളായി തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ താരങ്ങളുടെ ശക്തമായ എതിർപ്പ് വകവയ്ക്കാതെയായിരുന്നു ഈ നടപടി. വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ (ഡബ്ല്യുബിസിസി) അധ്യക്ഷനും പാക്കിസ്ഥാൻ ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റുമായ സുൽത്താൻ ഷാ ഏകപക്ഷീയമായാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. ഇന്ത്യയെയും പാക്കിസ്ഥാനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കാൻ ഡബ്ല്യുബിസിസി Read More…