Crime

പ്രായപൂർത്തിയാകാത്ത 30 പെൺകുട്ടികളെ പീഡിപ്പിച്ചു; ബിജെപി നേതാവിന്റെ 20-കാരൻ മകൻ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഗോവയിലെ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റിലായി. കുർചോറം കക്കോറ മുനിസിപ്പൽ കൗൺസിലര്‍ സുസാന്ത് നായിക്കിന്റെ മകനായ 20 വയസ്സുകാരൻ സോഹം നായിക്കിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മുപ്പതോളം പെൺകുട്ടികളെ ഇയാൾ ചൂഷണം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. ഈ ദൃശ്യങ്ങൾ ഇയാൾ മറ്റുള്ളവർക്ക് പ്രചരിപ്പിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സുഹൃത്തുക്കളുമായി ഇത്തരം വീഡിയോകൾ പങ്കുവെച്ചതോടെയാണ് ക്രൂരമായ ഈ സംഭവം Read More…