വിവാഹമോചനത്തിന് പകരം ഭർത്താവിനെ കാമുകിക്ക് മാസവാടകയ്ക്ക് നൽകാൻ തയ്യാറായ ഒരു തായ്ലൻഡ് സ്വദേശിനിയുടെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു പോലീസ് ഉദ്യോഗസ്ഥനായ തന്റെ ഭർത്താവിനെ പ്രതിമാസം 30,000 ബാറ്റിന് (ഏകദേശം 85,000 രൂപ) കാമുകിക്ക് വിട്ടുനൽകാം എന്നായിരുന്നു ‘ഖുൻ ക്വാങ്’ എന്ന മുപ്പത്തിയൊന്നുകാരിയുടെ വിചിത്രമായ വാഗ്ദാനം. പ്രശസ്തമായ ഒരു ടിവി ഷോയിലൂടെയാണ് ക്വാങ് ഈ വെളിപ്പെടുത്തൽ നടത്തിയത്. സർവ്വകലാശാലാ പഠനകാലം മുതൽ പ്രണയത്തിലായിരുന്ന ഇവർ 21-ാം വയസ്സിലാണ് വിവാഹിതരായത്. ഇവർക്ക് എട്ടു വയസ്സുള്ള ഒരു കുട്ടിയുണ്ട്. Read More…

