Crime

അദ്ഭുത മോഷണം! 132 അടി ഉയരമുള്ള മൊബൈൽ ടവർ മുഴുവനായി അഴിച്ചെടുത്തു കള്ളന്മാർ; അന്തംവിട്ട് സോഷ്യൽ മീഡിയ

ബീഹാറിൽ നിന്ന് വീണ്ടുമൊരു വിചിത്രമായ മോഷണവിവരം പുറത്തുവന്നിരിക്കുകയാണ്. ഇത്തവണ ബക്സർ ജില്ലയിലെ ദുമ്രാവോണിൽ നിന്ന് 132 അടി ഉയരമുള്ള മൊബൈൽ ടവറാണ് മോഷണം പോയത്. ടെലികോം ടവർ അറ്റകുറ്റപ്പണി നടത്തുന്നതിനായി ജി.ടി.എൽ (GTL) ഇൻഫ്രാസ്ട്രക്ചർ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അവിടെയെത്തിയ ഉദ്യോഗസ്ഥർ ടവർ പൂർണ്ണമായും അപ്രത്യക്ഷമായത് കണ്ട് ഞെട്ടിപ്പോയി. ഇതിനുപുറമെ, അവിടെ സ്ഥാപിച്ചിരുന്ന 15 കെ.വി.എ ജനറേറ്ററും മറ്റ് സാങ്കേതിക ഉപകരണങ്ങളും കാണാതായിട്ടുണ്ട്. ഒരു ജനവാസ മേഖലയിലാണ് ഈ ടവർ സ്ഥിതി ചെയ്തിരുന്നത്. എന്നാൽ ഇത് Read More…