തന്റെ തൊണ്ണൂറ്റേഴാം ജന്മദിനാഘോഷത്തിനിടെ ഡാൻസ് ഫ്ലോറിൽ ചുവടുവെച്ചതിന് പിന്നാലെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ജീവൻ വെടിഞ്ഞ് കാലിഫോർണിയ സ്വദേശിയായ വയോധികൻ. ബീ ഗീസ് പാടിയ പ്രശസ്തമായ “സ്റ്റേയിൻ എലൈവ്” എന്ന ഗാനത്തിനൊപ്പം ചുവടുവെച്ചതിന് തൊട്ടുപിന്നാലെയാണ് 97-കാരനായ വിറ്റോ വിടവാങ്ങിയത്. ലോസ് ആഞ്ചലസ് സ്വദേശിയായ കേക്ക് ബെക്കർ ഈഡൻ മാളിനോഫാണ് തന്റെ അയൽവാസിയുടെ ജീവിതത്തിലെ ഈ അപൂർവ്വമായ യാത്രയയപ്പിന്റെ കഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു വിറ്റോയുടെ ജന്മദിനം. ഹാലോവീൻ തീമിലുള്ള പിറന്നാൾ ആഘോഷത്തിനിടെ തുള്ളിച്ചാടി നൃത്തം ചെയ്യുന്ന Read More…

