റിപ്പബ്ലിക് ദിനത്തിൽ ജയ്പൂരിലെ പ്രശസ്തമായ ബിർള മന്ദിറിലുണ്ടായ അപ്രതീക്ഷിത സംഭവം ഭക്തരില്‍ പരിഭ്രാന്തി പരത്തി. ഗൂഗിൾ മാപ്പ് പിന്തുടർന്നെത്തിയ ഒരു വിനോദസഞ്ചാരിയുടെ കാർ ക്ഷേത്രസമുച്ചയത്തിനുള്ളിലേക്ക് കടക്കുകയും ഭക്തർ ഉപയോഗിക്കുന്ന പടവുകളിൽ കുടുങ്ങുകയുമായിരുന്നു. തിങ്കളാഴ്ച തിരക്കേറിയ സമയത്താണ് സംഭവം നടന്നതെങ്കിലും ആർക്കും പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നിരവധി ഭക്തർ ക്ഷേത്രത്തിൽ ഒത്തുകൂടിയ സമയത്താണ് കാർ പ്രവേശന കവാടത്തിലൂടെ അകത്ത് കടന്ന് താഴേക്കുള്ള പടവുകളിലേക്ക് ഇറങ്ങിയത്. അബദ്ധം മനസ്സിലായ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനാൽ വലിയൊരു അപകടം Read More…

