Good News

പ്രായം വെറും നമ്പറല്ലേ! 73-ാം വയസ്സിൽ ആകാശത്തിലൂടെ പറന്ന് ‘സാഹസിക മുത്തശ്ശി’

വിശ്രമജീവിതം നയിക്കേണ്ട 73-ാം വയസ്സിലും സാഹസികതയെ നെഞ്ചിലേറ്റിയ ഒരു മുത്തശ്ശിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഹിമാചൽ പ്രദേശിലെ ബീർ ബില്ലിംഗിൽ നിന്ന് ആത്മവിശ്വാസത്തോടെ പാരാഗ്ലൈഡിംഗ് നടത്തുന്ന ഇവരുടെ ദൃശ്യങ്ങൾ, ആഗ്രഹങ്ങൾക്കും ആവേശത്തിനും പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്നു. പാരാഗ്ലൈഡിംഗ് ഇൻസ്ട്രക്ടറായ അരുൺ സിംഗ് പങ്കുവെച്ച ഈ വീഡിയോയിൽ, പറന്നുയരുന്നതിന് മുൻപ് വളരെ ശാന്തമായാണ് മുത്തശ്ശി സംസാരിക്കുന്നത്. തന്റെ പ്രായം വെളിപ്പെടുത്തിയപ്പോൾ ഇൻസ്ട്രക്ടർ പോലും അത്ഭുതപ്പെട്ടുപോയി. നേരത്തെ മസൂറിയിൽ ചെറിയ രീതിയിലുള്ള ഫ്ലൈയിംഗ് ആക്ടിവിറ്റികൾ ചെയ്തിട്ടുണ്ടെന്നും പുതിയ Read More…