പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളും പരിസ്ഥിതി സൗഹൃദ കൃഷിരീതികളും ദൈനംദിന ഗ്രാമജീവിതത്തിലേക്ക് അവതരിപ്പിച്ച് ഇന്ത്യയിലെ ആദ്യത്തെ ജൈവഗ്രാമമായി മാറിയിരിക്കുകയാണ് 64 കുടുംബങ്ങളുള്ള ത്രിപുരയിലെ ദസ്പുര. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍, ബയോഗ്യാസ് സംവിധാനങ്ങള്‍, ജൈവ വളങ്ങള്‍ ത്രിപുരയിലെ ബയോടെക്നോളജി ഡയറക്ടറേറ്റ് വികസിപ്പിച്ച സംരംഭമായ ‘ബയോ വില്ലേജ് 2.0’ എന്ന ആശയമാണ് ദിസ്പുരയ്ക്ക് നേട്ടമായത്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ 2018ലാണ് ബയോ വില്ലേജ് 2.0 ആദ്യമായി അവതരിപ്പിച്ചത്. മെച്ചപ്പെട്ട കന്നുകാലി ഇനങ്ങള്‍, സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍, ഊര്‍ജ്ജ സംരക്ഷണ Read More…