ബിഹാറിലെ സീതാമർഹി ജില്ലയിൽ മദ്യവുമായി വന്ന ലോറിയിൽ നിന്ന് നാട്ടുകാർ മദ്യപ്പെട്ടികൾ കവർന്നു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. സംസ്ഥാനത്ത് മദ്യനിരോധനം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബൊഖ്റ പോലീസ് സ്റ്റേഷൻ പരിധിയിലെ ബുദ്നഗർ പാലത്തിന് സമീപമാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഹിമാചൽ പ്രദേശ് രജിസ്ട്രേഷനിലുള്ള ലോറിയിൽ വിവിധ ബ്രാൻഡുകളിൽപ്പെട്ട മദ്യവും ബിയർ പെട്ടികളുമാണ് കടത്തിക്കൊണ്ടുവന്നത്. നിർത്തിയിട്ടിരുന്ന ലോറിക്ക് മുകളിലേക്ക് വൻ ജനക്കൂട്ടം ഇരച്ചുകയറുന്നതും മദ്യപ്പെട്ടികൾ എടുത്തുമാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. മുതിർന്നവരും സ്ത്രീകളും Read More…

