സൂര്യൻ അസ്തമിച്ചാൽ ആരും ഉള്ളിൽ കടക്കാത്ത തികച്ചും കൗതുകമുണർത്തുന്ന ഒരു ക്ഷേത്രം ബീഹാറിലുണ്ട്. നാനൂറോളം വർഷം പഴക്കമുള്ള മാ വൻ ദേവി ക്ഷേത്രത്തിലാണ് ഈ ആചാരം നിലനിൽക്കുന്നത്. വൈകുന്നേരത്തെ പൂജകൾ കഴിഞ്ഞ് ശാന്തിക്കാരൻ പുറത്തിറങ്ങിയാൽ പിന്നെ ആരും ക്ഷേത്ര പരിസരത്തോ അതിനോട് ചേർന്നുള്ള കാട്ടിലോ നിൽക്കാനോ പ്രവേശിക്കാനോ പാടില്ലെന്നാണ് പ്രാദേശിക വിശ്വാസം. ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഈ ആചാരത്തിന് പിന്നിൽ. ഇവിടെ ആരാധിക്കപ്പെടുന്ന മാ വൻ ദേവി കാടിന്റെ ദേവിയാണെന്നാണ് പ്രദേശവാസികൾ വിശ്വസിക്കുന്നത്. രാത്രികാലങ്ങളിൽ ദേവി ക്ഷേത്ര Read More…

