ബീഹാറില്‍ ആൾക്കൂട്ടം കൊള്ളയടിക്കുകയും ആക്രമിക്കുകയും ചെയ്തതിനെത്തുടർന്ന് ചെവി മുറിക്കപ്പെടുകയും ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളലേൽപ്പിക്കുകയും ചെയ്ത 50 വയസ്സുള്ള തുണിവ്യാപാരി ഹുസൈൻ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി മരിച്ചു. നളന്ദ ജില്ലയിലെ ഗഗൻ ദിവാൻ ഗ്രാമവാസിയായ മുഹമ്മദ് അഥർ ഹുസൈൻ സൈക്കിളിൽ തുണി വിൽപ്പന നടത്തുന്നയാളായിരുന്നു. ഡിസംബർ 5-ന് സാധനങ്ങൾ വിൽക്കുന്നതിനിടെ ഒരു കൂട്ടം ആളുകൾ ഇദ്ദേഹത്തെ തടഞ്ഞുനിർത്തി മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. Read More…

