Oddly News

വിവാഹം കളറാക്കാന്‍ കണ്ടുപിടിച്ച വിദ്യ ; വധുവിന്റെ വാഹനത്തിനൊപ്പം ഒരു ഡസനോളം ജെസിബികള്‍

ജാന്‍സി: ജീവിതത്തില്‍ വിവാഹങ്ങള്‍ ഒന്നേയുള്ളെന്നാണ് വെയ്പ്. അതുകൊണ്ടു തന്നെ ജീവിതത്തിലെ ഏറെ നിര്‍ണ്ണായകമായ ഘട്ടമെന്ന് പലരും വിശേഷിപ്പിക്കുന്ന വിവാഹം അവിസ്മരണീയമാക്കാന്‍ എന്തൊക്കെ കാട്ടിക്കൂട്ടലുകളാണ് മനുഷ്യര്‍ നടത്താറുള്ളത്. മുകളില്‍ ഹെലികോപ്റ്റര്‍. താഴെ ഡസന്‍ കണക്കിന് ജെസിബികള്‍. ജാന്‍സിയില്‍ നിന്നുള്ള ഒരു വിവാഹത്തിന്റെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. യുപിയില്‍ ഒരു വധുവിന്റെ കുടുംബമാണ് ജെ.സി.ബി റാലി നടത്തിയത്. ഉത്തര്‍പ്രദേശിലെ ബുള്‍ഡോസര്‍ നടപടിയില്‍ ഭയന്നിരിക്കുന്ന ജനം ആദ്യം ഒന്നു പരിഭ്രാന്തരായെങ്കിലും സംഗതി തങ്ങള്‍ പേടിക്കുന്ന കാര്യമല്ലെന്ന് വ്യക്തമായതോടെ പിന്നെ മൊബൈലില്‍ വീഡിയോ Read More…