ഭിന്ദ് (മധ്യപ്രദേശ്): സ്കൂൾ സമയത്ത് ക്ലാസുകളെടുക്കാതെ മൊബൈൽ ഗെയിമുകൾ കളിക്കുകയും പെൺകുട്ടികളോട് ഇൻസ്റ്റാഗ്രാം ഐഡികൾ ചോദിക്കുകയും ചെയ്തതായി വിദ്യാർത്ഥിനികൾ ആരോപിച്ചതിനെത്തുടർന്ന് സർക്കാർ സ്കൂളിൽ അധ്യാപകൻ വിവാദത്തിൽ. ഭിന്ദ് ജില്ലയിലെ നയാഗാവ് പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള കോട്ട് ഗ്രാമത്തിലെ ഗവൺമെന്റ് ഹൈസ്കൂളിലാണ് സംഭവം . പരാതി ഉയർന്നതോടെയാണ് വിഷയം പുറത്തറിയുന്നതും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നതും. പ്രശാന്ത് എന്ന് പേരുള്ള അധ്യാപകൻ പഠനകാര്യങ്ങളിൽ ശ്രദ്ധിക്കാതെ മറ്റു കാര്യങ്ങളിലാണ് സ്കൂൾ സമയത്ത് ഏർപ്പെട്ടിരുന്നതെന്ന് വിദ്യാർത്ഥിനികൾ മാധ്യമങ്ങളോട് ആരോപിച്ചു. Read More…

