സമൂഹത്തിലെ ഏറ്റവും നിർധനരായ ആളുകൾക്കായി പ്രവർത്തിക്കുന്ന രാജസ്ഥാനിലെ ഭരത്പൂരിലുള്ള ‘മാ മാധുരി ബ്രിജ് വാരിസ് സേവാ സദൻ അപ്നാ ഘർ സൻസ്ഥ’ ലോകത്തിലെ ഏറ്റവും വലിയ വനിതാ അഭയകേന്ദ്രത്തിനുള്ള ഗിന്നസ് ലോക റെക്കോർഡ് നേടി. 3,295 അന്തേവാസികൾക്ക് തണലൊരുക്കിക്കൊണ്ടാണ് ഈ സ്ഥാപിതം സുപ്രധാന നേട്ടം കൈവരിച്ചത്. ഉപേക്ഷിക്കപ്പെട്ടവർക്കും അനാഥർക്കും വീടില്ലാത്തവർക്കും മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും പരിചരണവും പുനരധിവാസവും നൽകുന്ന സ്ഥാപനമാണ് ‘അപ്നാ ഘർ ആശ്രമം’. ഡോ. ബി. എം. ഭരദ്വാജ്, ഡോ. മാധുരി ഭരദ്വാജ് എന്നിവർ ചേർന്ന് Read More…

