ബെംഗളൂരുവിലെ ആർആർ നഗറിൽ നിന്ന് പുറത്തുവന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഭിക്ഷാടനത്തിനായി ഒരാൾ ഭിന്നശേഷിക്കാരനായി അഭിനയിച്ചു എന്നാരോപിച്ചുള്ളതാണ് ഈ ദൃശ്യങ്ങൾ. നടക്കാൻ വടിയും ഉപയോഗിച്ച് പൊതുനിരത്തിൽ ഭിക്ഷ യാചിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പ്രദേശവാസികൾ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു. തൊട്ടടുത്ത നിമിഷം ഇയാൾ കയ്യിലുണ്ടായിരുന്ന വടി ഉപേക്ഷിച്ച് യാതൊരു ബുദ്ധിമുട്ടുമില്ലാതെ നടന്നുപോകുന്നതാണ് കാണുന്നത്. തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞുവെക്കുകയും, താൻ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചതായും Read More…

