ചൈനീസ് ഭക്ഷണം ഇഷ്ടപ്പെടുന്ന സസ്യാഹാരികൾക്കായി ബെംഗളൂരു കോരമംഗലയിൽ ഒരു പ്രത്യേക റെസ്റ്റോറന്റുമുണ്ട്. ‘ഫോർച്യൂൺ ചൈനീസ് വെജിറ്റേറിയൻ കിച്ചൺ’ പൂർണ്ണമായും സസ്യഭക്ഷണങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള യഥാർത്ഥ ചൈനീസ് രുചികളാണ് നൽകുന്നത്. 2006 മുതൽ പ്രവർത്തിക്കുന്ന ഈ റെസ്റ്റോറന്റ് ചൈനീസ് പാരമ്പര്യമുള്ള ഒരു കുടുംബമാണ് നടത്തുന്നത്. ചൈനയിലെ മേഷൗവിൽ നിന്ന് എത്തിയ മുത്തശ്ശന്റെ പാചക പാരമ്പര്യം തുടർന്നുകൊണ്ട് ജെന്നി ചെങ്ങും മകൻ വില്യമും ചേർന്നാണ് ഇത് സ്ഥാപിച്ചത്. മുൻപ് ‘ലുവോ ഹാൻ’ എന്ന പേരിൽ എച്ച്.എസ്.ആർ ലേഔട്ടിൽ പ്രവർത്തിച്ചിരുന്ന ഇവിടം Read More…

