Crime

വീട് കൈക്കലാക്കണം; അധ്യാപികയെ കൊല്ലാന്‍ ദമ്പതികള്‍ യാത്ര ചെയ്‌തത്‌ 1,400 കിലോമീറ്റര്‍, ബംഗാളില്‍ നിന്ന് പൊക്കി

ന്യൂഡല്‍ഹി: മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ 1,400 കിലോമീറ്റർ യാത്ര ചെയ്‌ത്‌ ഡല്‍ഹി സര്‍വകലാശാലാ പ്രഫസറെ കൊലപ്പെടുത്തിയ പ്രതികളെ മൂന്ന്‌ ദിവസത്തിനകം പോലീസ് അറസ്‌റ്റ്‌ ചെയ്തു. കിഴക്കന്‍ ഡല്‍ഹിയുടെ പരിധിയിലുള്ള വസുന്ധര എന്‍കേ്ലവിലെ സത്യം അപ്പാര്‍ട്ട്‌മെന്റിലെ ഫ്ലാറ്റിലാണ്‌ ശിവാജി കോളജിലെ അസിസ്‌റ്റന്റ്‌ പ്രഫസറായ ദേബോസ്‌മിത പോൾ കഴിഞ്ഞ ബുധനാഴ്‌ച കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഈ കേസില്‍ പശ്‌ചിമ ബംഗാളിലെ ബര്‍ദ്ധമാനില്‍നിന്നുള്ള ദമ്പതികളായ രാംപ്രസാദ്‌ ദാസും ബന്‍ശ്രീ ദാസുമാണ്‌ പോലീസിന്റെ പിടിയിലായത്‌. ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മകനെയും പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. പോലീസ്‌ Read More…