ഫിറ്റ്‌നസ് പ്രേമികള്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനുമുമ്പ് പ്രോട്ടീന്‍ ഷേക്ക് അല്ലെങ്കില്‍ ബനാന സ്മൂത്തി ഇവ കഴിക്കാറുണ്ട് . വ്യായാമത്തിന് മുമ്പുള്ള ഇത്തരം പാനീയങ്ങള്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും പ്രകടനം മെച്ചപ്പെടുത്താനും സഹായിക്കും.വ്യായാമ വേളയില്‍ ജലാംശം നിലനിര്‍ത്താന്‍ ഒരു ഗ്ലാസ് വെള്ളം നല്ലതാണെങ്കിലും, ഊര്‍ജം നല്‍കാന്‍ തേങ്ങാവെള്ളം മികച്ച ഒരു പാനീയമാണ്. ആരോഗ്യത്തിന് ഒന്നിലധികം ഗുണങ്ങള്‍ നല്‍കുന്നതിനാല്‍ വ്യായാമത്തിന് മുമ്പ് തേങ്ങാവെള്ളം കുടിക്കുന്നത് അനുയോജ്യമാണ് . ഇതില്‍ ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ജലാംശം നിലനിര്‍ത്താനും പേശികളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. Read More…