ഇൻഡോറിലെ വിജയ് നഗർ ഏരിയയിൽ ഒരു കൂട്ടം യുവതികൾ തമ്മിൽ വഴക്കിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു പബ്ബിൽ നിന്ന് പുറത്തിറങ്ങിയ പെൺകുട്ടികളാണ് മദ്യലഹരിയിൽ പരസ്പരം ഇടിക്കുന്നതും മുടിയിൽ പിടിച്ച് വലിക്കുന്നതും ചീത്തവിളിക്കുന്നതും ചെയ്യുന്നത്. ബുധനാഴ്ച ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട വീഡിയോ, ശനിയാഴ്ച രാത്രി മൽഹാർ മെഗാ മാളിന് പുറത്ത് നടന്ന തീവ്രമായ വാക്കേറ്റമാണ് കാണിക്കുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. പോലീസ് റിപ്പോർട്ട് പ്രകാരം, ഇൻഡോറിലെ ലസുദിയയിലെ ദേവി അഹല്യ ഗാർഡന് സമീപമുള്ള സ്കീം നമ്പർ 136 Read More…