പ്രസിദ്ധ സർവൈവൽ വിദഗ്ധനും സാഹസികനുമായ ബെയർ ഗ്രിൽസ് തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ പ്രശസ്തമായ കൂളിങ് ഗ്ലാസ് ഫ്ലിപ്പ് ശൈലിയെ പ്രശംസിച്ചു. ദശാബ്ദങ്ങളായി രജനീകാന്തിന്റെ മാത്രം പ്രത്യേകതയായ ഈ ഐക്കണിക് ശൈലിയെക്കുറിച്ച് ഗ്രിൽസ് അടുത്തിടെ സമൂഹമാധ്യമത്തിൽ ഓർമ്മപ്പെടുത്തൽ പങ്കുവെച്ചിരുന്നു. രജനീകാന്തിൽ നിന്ന് നേരിട്ട് ഈ സിഗ്നേച്ചർ സ്റ്റൈൽ പഠിക്കുന്ന പഴയൊരു വീഡിയോ ആണ് ഗ്രിൽസ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. “ചില ശൈലികൾ ആരെങ്കിലും അനുകരിച്ചേക്കാം, എന്നാൽ ഒറിജിനൽ എപ്പോഴും ഒറിജിനൽ തന്നെയായിരിക്കും” എന്നായിരുന്നു ഗ്രിൽസിന്റെ കുറിപ്പ്. രജനീകാന്തിന്റെ കൂളിങ് ഗ്ലാസ് Read More…

