ലണ്ടൻ: പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ, ക്രിക്കറ്റിന്റെ മക്കയായ ചരിത്രപ്രസിദ്ധമായ ലോർഡ്സ് മൈതാനത്ത് ഞായറാഴ്ച നടക്കാനിരിക്കുന്ന മത്സരമായിരിക്കും വെറ്ററൻ താരം രോഹിത് ശർമയുടെ കരിയറിലെ അവസാന ഏകദിനം. അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലേക്ക് ഇനി പരിഗണിക്കില്ലെന്ന് മുപ്പത്തിയൊൻപതുകാരനായ രോഹിത്തിനെ സെലക്ടർമാർ വ്യക്തമാക്കിയതായാണ് സൂചന. നേരത്തെ തന്നെ ടെസ്റ്റ്, ട്വന്റി-20 മത്സരങ്ങളിൽ നിന്ന് വിരമിച്ച ഹിറ്റ്മാൻ നിലവിൽ ഏകദിനത്തിൽ മാത്രമാണ് ഇന്ത്യൻ ജേഴ്സി അണിയുന്നത്. എന്നാൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും താരത്തിന് തിളങ്ങാനായില്ല. 47 പന്തിൽ 26 റൺസെടുത്ത് Read More…

