Health

ഒരു ടീസ്‌പൂണ്‍ തുളസിനീര്‌ തേന്‍ ചേര്‍ത്ത്‌ വെറും വയറ്റില്‍ കഴിക്കു! മുറ്റത്തെ ഔഷധക്കലവറ

തുളസിയില്ലാത്ത വീടിന്‌ ഐശ്വര്യമില്ലെന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നു. തുളസിയുടെ ഓഷധഗുണംതന്നെയാകാം ഇത്തരമൊരു നിഗമനത്തിനു പിന്നില്‍. ജലദോഷം മുതല്‍ വിഷബാധയ്‌ക്കുവരെ മുറ്റത്തെ തുളസി മരുന്നാക്കാം. സമൂലം ഔഷധമുള്ളതിനാല്‍ വീടുകളില്‍ ഏറെ പ്രാധാന്യത്തോടെയാണു പണ്ടൊക്കെ കൃഷ്‌ണതുളസി വളര്‍ത്തിയിരുന്നത്‌. ജലദോഷം, കഫം, കുട്ടികളിലെ വയറുവേദന എന്നിവ ശമിപ്പിക്കാന്‍ തുളസി ഇല ഉത്തമമാണ്‌. ഇലയുടെ നീര്‌ ഒരു രൂപ തൂക്കം ദിവസേന രാവിലെ കഴിച്ചാല്‍ കുട്ടികളുടെ ഗ്രഹണിക്കും ഇല പിഴിഞ്ഞ്‌ ചെവിയിലൊഴിക്കുന്നത്‌ ചെവിക്കുത്തിനും ഫലപ്രദമാണ്‌. കുടലിലെ വ്രണങ്ങള്‍ ഇല്ലാതാക്കാനും തുളസിനീര്‌ നല്ലതാണ്‌. തേനീച്ച, പഴുതാര, Read More…

Health

ആയുര്‍വേദം പറയുന്നു ; ഈ ഇലകള്‍ സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു

സമ്മര്‍ദ്ദവും പിരിമുറുക്കവും കുറച്ചില്ലെങ്കില്‍ നാം പോലും അറിയാതെ ചിന്തകള്‍ പിടിവിട്ട് പോകും. സമ്മര്‍ദ്ദത്തിന് അടിപ്പെടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ പുറന്തള്ളം. ഇത് പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കും. തുടര്‍ച്ചയായ സമ്മര്‍ദ്ദം പ്രതിരോധ സംവിധാനത്തെ അമര്‍ത്തിവെച്ച് നമ്മെ രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും വിധേയരാക്കും. സ്‌ട്രെസ് കൂടാതിരിക്കാന്‍ പല കാര്യങ്ങള്‍ ചെയ്യാം എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ആയുര്‍വേദ പ്രകാരം ചില ഇലകള്‍ സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. ഇവയെ കുറിച്ച് കൂടുതല്‍ അറിയാം….