മനുഷ്യരുമായി ഏറ്റവും അധികം ആത്മബന്ധം പുലർത്തുകയും ഏറ്റവും വിശ്വസ്തരായ സുഹൃത്തുക്കളെന്നു കണക്കാക്കപെടുകയും ചെയ്യുന്ന മൃഗങ്ങളാണ് നായ്ക്കൾ. അവർ വീടു കാക്കുക മാത്രമല്ല, കുടുംബാംഗങ്ങളെപ്പോലെ സ്നേഹം പകരുകയും ചെയ്യുന്നു. എന്നാൽ നായ്ക്കൾ എല്ലാവരോടും മാത്രം കുരയ്ക്കാതെ ചില പ്രത്യേക ആളുകളോട് മാത്രം കുരയ്ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും. ഉദാഹരണത്തിന് തൂപ്പുകാർ, മദ്യപിച്ച് ആടിയുലയുന്ന ആളുകൾ അല്ലെങ്കിൽ അജ്ഞാതരായ വഴിയാത്രക്കാർ തുടങ്ങിയവർക്ക് നേരെ നായ്ക്കൾ കുരച്ചുകൊണ്ട് ചെല്ലുന്നത് നാം ശ്രദ്ധിച്ചിട്ടുണ്ട്. കാണുമ്പോൾ പേടിതോന്നുമെങ്കിലും നായ്ക്കളുടെ ചില സൈക്കോളജിക്കൽ ആയിട്ടുള്ള ഘടകങ്ങളാണ് ഇതിനു പിന്നിൽ Read More…

