Crime

റിസോർട്ടിൽ താമസിക്കാൻ എത്തിയ കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ കാണാതായി

കർണാടകയില്‍ ബന്ദിപ്പൂരിനടുത്തുള്ള റിസോർട്ടിൽ നിന്ന് ബംഗളൂരു ആസ്ഥാനമായുള്ള ഒരു കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. തുടർന്ന് കർണാടക, കേരളം, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങൾ കേന്ദ്രികരിച്ചുള്ള പോലീസിന്റെ തിരച്ചിൽ ശക്തമാക്കി. പണമിടപാടുകാരിൽ നിന്ന് രക്ഷപ്പെടാൻ കുടുംബം സ്വമേധയാ ഒളിച്ചുപോകുകയോ അല്ലെങ്കിൽ കുടുംബത്തെ തട്ടിക്കൊണ്ടുപോകുകയോ ചെയ്തതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഗുണ്ടൽപേട്ട് പോലീസ് പറയുന്നതനുസരിച്ച് 40 കാരനായ ജെ നിശാന്ത്, ഭാര്യ ചന്ദന, അവരുടെ 10 വയസ്സുള്ള മകൻ എന്നിവരെയാണ് കാണാതായിരിക്കുന്നത്. പോലീസിന്റെ പറയുന്നത് പ്രകാരം മാർച്ച് 2 നാണ് Read More…