തലമുറകളായി ഇന്ത്യയുടെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ ആഘോഷങ്ങളിലും വിവാഹങ്ങളിലും വാഴയിലയിൽ ഭക്ഷണം വിളമ്പുന്നത് പതിവാണ്. ആധുനിക പ്ലേറ്റുകൾ വരുന്നതിന് മുൻപ് തന്നെ നമ്മുടെ പൂർവ്വികർ ഈ രീതി പിന്തുടർന്നിരുന്നു. പാരമ്പര്യം എന്നതിലുപരി വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന് ആരോഗ്യപരമായ ഗുണങ്ങളുണ്ടോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ പുരാതന രീതിക്ക് പിന്നിലെ ശാസ്ത്രീയ വശങ്ങൾ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. പളനിയപ്പൻ മാണിക്യം അടുത്തിടെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. “വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ അതിന്റെ ഉപരിതലത്തിലുള്ള കാറ്റെച്ചിനുകൾ (catechins), ഗാലിക് ആസിഡ് Read More…

