Featured Sports

‘തള്ളവിരലിൽ സാൻഡ് പേപ്പർ ഒട്ടിച്ചുവെയ്ക്കും’; താനും പന്തുചുരണ്ടിയെന്ന് സ്റ്റുവർട്ട് മാക്ഗിന്റെ വെളിപ്പെടുത്തൽ, വിവാദം

ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ പന്തുചുരണ്ടൽ വിവാദം വീണ്ടും ചർച്ചയാകുന്നതിനിടെ, ഉസ്മാൻ ഖവാജയ്ക്ക് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി മുൻ താരം സ്റ്റുവർട്ട് മാക്ഗിൽ. തൻ്റെ കരിയറിൽ സാൻഡ് പേപ്പർ ഉപയോഗിച്ച് പന്തുചുരണ്ടിയിട്ടുണ്ടെന്നാണ് മാക്ഗിൽ ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്. 1998 മുതൽ 2008 വരെയുള്ള കാലയളവിൽ ഓസ്‌ട്രേലിയയ്ക്കായി 44 ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിച്ച താരമാണ് ഇദ്ദേഹം. ഒരു യൂട്യൂബ് പരിപാടിയിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. തള്ളവിരലിൽ സാൻഡ് പേപ്പർ കഷ്ണം ഒട്ടിച്ചുവെച്ചാണ് പന്തിൽ ഉരസിയതെന്ന് മാക്ഗിൽ പറഞ്ഞു. “സാൻഡ് Read More…