വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതിന് പിന്നാലെ പന്തിന്റെ നിലവാരത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. ടെസ്റ്റ് മത്സരങ്ങളിൽ പന്തിന് വലിയ പ്രാധാന്യമുണ്ടെന്നും 25-30 ഓവറുകൾ പിന്നിടുമ്പോഴേക്കും ആദ്യ പന്ത് പെട്ടെന്ന് മൃദുവാകുന്നുണ്ടെന്നും ഗിൽ ചൂണ്ടിക്കാട്ടി. പന്ത് മിനുക്കാൻ ഉമിനീർ ഉപയോഗിക്കാൻ താരങ്ങളെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ടെസ്റ്റിൽ പന്ത് തീർച്ചയായും വലിയൊരു ഘടകമാണ്. 25-30 ഓവറുകൾ ആയപ്പോഴേക്കും ഞങ്ങളുടെ ആദ്യ പന്ത് തീരെ മൃദുവായിപ്പോയി. എതിർ ടീമും ഇതേ പ്രശ്നം Read More…

