കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ 16 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതിയെ പൊലീസ് കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയാണ് പൊലീസിന്റെ പിടിയിലായത്. വിദേശത്ത് ജോലിയെടുത്തിരുന്ന യുവതി ഗർഭിണിയായ വിവരവും പ്രസവിച്ച കാര്യവും സ്വന്തം വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. ഇവരെ ഉടൻ തന്നെ കോഴിക്കോട്ടേക്ക് എത്തിക്കും. പ്രസവിച്ച വിവരം വീട്ടുകാരറിഞ്ഞാൽ വലിയ പ്രശ്നമാകുമെന്ന ഭയം മൂലമാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ നിർബന്ധിതയായതെന്നാണ് യുവതി പൊലീസിന് നൽകിയ പ്രാഥമിക വിവരമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഈ Read More…

