ക്യാമറ ഘടിപ്പിച്ച കണ്ണാടിയുമായി അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തെന്ന ആരോപണത്തില്‍ ഗുജറാത്തി യുവാവ് അറസ്റ്റില്‍. വഡോദര സ്വദേശിയായ ജാനി ജയ്കുമാറാണ് പിടിയിലായത്. ഇയാളുടെ കൂളിംഗ്ഗ്ളാസില്‍ നിന്ന് പ്രകാശം മിന്നുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അയോധ്യ രാമക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിന്നും സന്ദര്‍ശകരെയും ഭക്തരെയും നിരോധിച്ചിട്ടുണ്ട്. മതപരമായ സ്ഥലത്ത് ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും ഏര്‍പ്പെടുത്തിയ നിരോധനം ലംഘിച്ചതിനാണ് ഇയാളെ പിടികൂടിയത്. പ്രതി ക്ഷേത്ര സമുച്ചയത്തിലെ സിംഗ്ദ്വാറിന് സമീപം നില്‍ക്കുമ്പോഴായിരുന്നു ഗ്ലാസില്‍ നിന്ന് Read More…