തന്റെ സുഹൃത്തിനും നവവധുവിനും വ്യത്യസ്തമായ വിവാഹസമ്മാനം നൽകാൻ തീരുമാനിച്ച യുവാവിന്റെ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സുഹൃത്തിന്റെയും ഭാര്യയുടെയും ചിത്രങ്ങൾ സ്വന്തം നെഞ്ചിൽ ടാറ്റൂ ചെയ്താണ് ഇയാൾ എല്ലാവരെയും ഞെട്ടിച്ചത്. കേവലം വരച്ച ചിത്രമാണെന്ന് കരുതിയ സമ്മാനം, സ്വന്തം ശരീരത്തിലെ ടാറ്റൂവാണെന്ന് വെളിപ്പെടുത്തിയതോടെ കാര്യങ്ങൾ തികച്ചും അപ്രതീക്ഷിതമായി മാറി. വിവാഹാഘോഷത്തിനിടയിൽ ചിത്രീകരിച്ച വീഡിയോയിൽ, ആദ്യം വധൂവരന്മാരുടെ വരച്ച ചിത്രം യുവാവ് സമ്മാനമായി നൽകുന്നത് കാണാം. തൊട്ടുപിന്നാലെ തന്റെ ഷർട്ട് അഴിച്ച് അതേ ചിത്രം സ്വന്തം Read More…

