ഭക്ഷണവും യാത്രയും തമ്മിലുള്ള ബന്ധം എപ്പോഴും സവിശേഷമാണ്. കാഴ്ചകളും അന്തരീക്ഷവും അനുയോജ്യമാണെങ്കിൽ നമ്മൾ കുടിക്കുന്ന ഒരു കപ്പ് ചായയോ കാപ്പിയോ പോലും മറക്കാനാകാത്ത അനുഭവമായി മാറും. ലോകത്തിലെ ഏറ്റവും അപകടം പിടിച്ച വിമാനത്താവളങ്ങളിൽ ഒന്നായ നേപ്പാളിലെ ലുക്ല എയർപോർട്ടിന് സമീപമുള്ള ഒരു കഫേയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അവിടെയിരുന്ന് കാപ്പി കുടിക്കുമ്പോൾ തൊട്ടുമുന്നിലൂടെ വിമാനങ്ങൾ പറന്നുയരുന്നതും ഇറങ്ങുന്നതും കാണാൻ കഴിയും എന്നതാണ് ഈ കഫേയുടെ പ്രത്യേകത. @checkedouttocheckin എന്ന ഇൻസ്റ്റാഗ്രാം പേജാണ് ഈ Read More…

