കടുത്ത പനിയും ശരീരവേദനയും മൂലം ചികിത്സയിലായതിനെത്തുടർന്ന് നടി മമിത ബൈജു ഈ ആഴ്ച നടത്താനിരുന്ന ഓസ്‌ട്രേലിയൻ യാത്ര ഉപേക്ഷിച്ചു. ക്ലൈഡ് മലയാളി സംഘടനയുടെ ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടതായിരുന്നു താരം. തന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി മമിത നൽകിയ വീഡിയോ സന്ദേശം സംഘാടകർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലായതിനാൽ നിശ്ചയിച്ച സമയത്ത് അവിടെയെത്താൻ കഴിയില്ലെന്നും, ഡോക്ടർമാർ പൂർണ്ണ വിശ്രമം നിർദേശിച്ചതാണ് യാത്ര ഉപേക്ഷിക്കാൻ കാരണമെന്നും മമിത വീഡിയോയിൽ പറയുന്നു. കടുത്ത പനിക്ക് പുറമെ അലർജിയും ആസ്ത്മയും അലട്ടുന്നതിനാൽ Read More…

