പുതിയ സ്കൂട്ടറിന് മുന്നിൽ സ്റ്റൈലായി പോസ് ചെയ്യുന്ന വീഡിയോയ്ക്ക് 13.7 കോടി (137 മില്യൺ) കാഴ്ചക്കാരെ ലഭിച്ചതോടെ ഇന്റർനെറ്റിൽ താരമായി മാറിയിരിക്കുകയാണ് മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് വയസ്സുകാരൻ. എന്നാൽ, സോഷ്യൽ മീഡിയയിലെ പ്രശസ്തിക്കപ്പുറം വലിയൊരു ഭാഗ്യമാണ് ഈ വൈറൽ വീഡിയോയിലൂടെ കുരുന്നിനെ തേടിയെത്തിയത്. കുട്ടിയുടെ കെ.ജി-1 മുതൽ ബിരുദം വരെയുള്ള മുഴുവൻ വിദ്യാഭ്യാസ ചെലവുകളും വഹിക്കാമെന്ന് ഒരു ഹോണ്ട ഡീലർഷിപ്പ് ഉടമ വാഗ്ദാനം നൽകിയിരിക്കുകയാണ്. മഹാരാഷ്ട്രയിലെ യവത്മാൽ സ്വദേശിയായ രുദ്രാൻഷ് സിംഗ് താക്കൂർ നവംബർ 9-ന് മാതാപിതാക്കൾക്കും Read More…

