രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുള്ള പരാതികൾ തുടരുന്നതിനിടെ രാഹുൽ യുവതിയെ ഗർഭഛിദ്രത്തിനു നിർബന്ധിക്കുന്ന ടെലിഫോൺ സംഭാഷണത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗർഭഛിദ്രം നടത്താതിരുന്നാലുള്ള പ്രത്യാഘാതം മനസ്സിലാക്കണമെന്നും കൊല്ലണമെന്ന് വിചാരിച്ചാൽ അത് എളുപ്പമാണെന്നും രാഹുൽ സംഭാഷണത്തിനിടെ പറയുന്നുണ്ട്. കുഞ്ഞ് ജനിച്ചാലുള്ള പ്രത്യാഘാതത്തെ കുറിച്ച് ആലോചിക്കണമെന്നും തന്റെ ജീവിതം തകരുമെന്നും രാഹുൽ പറയുമ്പോൾ കുഞ്ഞിനെ സ്വയം വളർത്തുമെന്ന് യുവതി പറയുന്നുണ്ട്. ഗർഭഛിദ്രത്തിന് തയാറല്ലെന്ന് യുവതി ആവർത്തിക്കുമ്പോൾ രാഹുൽ യുവതിയെ അസഭ്യം പറയുന്നതും സംഭാഷണത്തിലുണ്ട്. താനൊരു സ്ത്രീയാണെന്നെങ്കിലും കരുതണമെന്നും ഇതാണോ തന്റെ ആദർശമെന്നും Read More…

