കടുത്ത വേനൽച്ചൂടിൽ നിന്ന് രക്ഷനേടാൻ ആളുകൾ പല വഴികൾ നോക്കാറുണ്ടെങ്കിലും, ഉത്തർപ്രദേശിൽ നിന്നുള്ള ഒരു യുവാവ് ചെയ്ത കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. ബാങ്കിലെ എസി സൗകര്യം മുതലെടുത്ത് എസ്‌ബിഐയുടെ എടിഎം കൗണ്ടർ സ്വന്തം കിടപ്പുമുറിയാക്കി മാറ്റിയ യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഉത്തർപ്രദേശിലെ മൗ ജില്ലയിലെ ഒരു എസ്‌ബിഐ എടിഎം സെന്ററിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. അസഹനീയമായ ചൂടിൽ നിന്ന് ആശ്വാസം തേടിയെത്തിയ യുവാവ്, എടിഎമ്മിനുള്ളിലെ തണുപ്പിൽ സ്വന്തമായി ബെഡ്ഷീറ്റും തലയണയും Read More…

