ചരിത്രപ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എപ്പോഴും വിസ്മയിപ്പിക്കുന്ന എന്തോ ഒന്നുണ്ട്. ചില സ്ഥലങ്ങൾ മനോഹരമായ കാഴ്ചകൾ കൊണ്ടാണ് നമ്മെ ആകർഷിക്കുന്നതെങ്കിൽ, മറ്റു ചിലത് ചരിത്രകഥകൾ കൊണ്ടാണ്. എന്നാൽ അപൂർവ്വം ചില സ്ഥലങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തുന്നത് ശാസ്ത്രീയമായ യുക്തികൊണ്ടാണ്. അത്തരത്തിൽ നമ്മെ ചിന്തിപ്പിക്കുകയും നിരീക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് ജന്തർ മന്തർ. ചരിത്രവും ജ്യോതിശാസ്ത്രവും വാസ്തുവിദ്യയും ഒത്തുചേരുന്ന ഈ മഹാദ്ഭുതത്തിന്റെ പേരിൽത്തന്നെ വലിയൊരു അർത്ഥം ഒളിഞ്ഞിരിപ്പുണ്ട്. ഇന്ത്യയിലുള്ള നാല് ജന്തർ മന്തറുകളിൽ ഏതെങ്കിലും ഒന്നിൽ നിങ്ങൾ പോയിട്ടുണ്ടെങ്കിൽ, ആ പേരിന്റെ Read More…
Tag: Astronomy
ശുക്രന് എന്തുകൊണ്ട് ഉപഗ്രഹമില്ല? തനിയെ നശിപ്പിച്ചതാണോ? ശുക്രന്റെ ചന്ദ്രന് സംഭവിച്ച ദുരന്ത കഥ ഇങ്ങനെ!
ശുക്രഗ്രഹത്തിന് പണ്ടെന്നോ ഒരു ചന്ദ്രൻ ഉണ്ടായിരുന്നിരിക്കാമെന്നും, എന്നാൽ ഗ്രഹത്തിന്റെ വേഗത കുറഞ്ഞ കറക്കം കാരണം ഈ ഉപഗ്രഹം ക്രമേണ ശുക്രനിലേക്ക് ആകൃഷ്ടയായി നശിച്ചുപോയതാകാമെന്നും പുതിയ പഠനം. വലുപ്പത്തിലും പിണ്ഡത്തിലും പാറകൾ നിറഞ്ഞ ഘടനയിലും ഭൂമിയോട് സാദൃശ്യമുള്ളതാണെങ്കിലും, സൗരയൂഥത്തിൽ സ്വന്തമായി ചന്ദ്രനില്ലാത്ത രണ്ട് ഗ്രഹങ്ങളിലൊന്നാണ് ശുക്രൻ. ശുക്രന് എന്തുകൊണ്ടാണ് ഉപഗ്രഹം ഇല്ലാത്തതെന്ന ചോദ്യം ശാസ്ത്രലോകത്തെ കാലങ്ങളായി അലട്ടിയിരുന്നു. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ റിവർസൈഡിലെ ഡോ. സ്റ്റീഫൻ കേനിന്റെ നേതൃത്വത്തിലുള്ള ഗവേഷകർ, ശുക്രന്റെ ആദ്യകാലത്ത് ഒരു കൂട്ടിയിടിയെ തുടർന്ന് ചന്ദ്രൻ Read More…


