Featured Sports

സിക്സടിച്ച് കളി തീർത്ത് ഹർമൻപ്രീത്, പാകിസ്താനെ 55ന് എറിഞ്ഞിട്ട് ഇന്ത്യൻ പെൺപുലികൾ, ഒറ്റയക്കത്തിൽ പുറത്തായത് എട്ട് താരങ്ങള്‍ ഏഷ്യാകപ്പ് സെമിയിൽ

വനിതകളുടെ ഏഷ്യാ കപ്പ്‌ ട്വന്റി20 ക്രിക്കറ്റ്‌ മത്സരത്തില്‍ പാകിസ്‌താനെതിരേ ഏഴ്‌ വിക്കറ്റിന്റെ മികച്ച ജയവുമായി ഇന്ത്യ. എ ഗ്രൂപ്പിലെ പോരാട്ടത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ 55 റണ്ണിന്‌ ഓള്‍ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കളി തീരാന്‍ 68 പന്തുകള്‍ ബാക്കിനില്‍ക്കേ വിജയ ലക്ഷ്യം മറികടന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്‌. ഇതോടെ ആറ്‌ പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്‌ഥാനത്ത്‌ തുടരാനും ഇന്ത്യക്കായി. ഇന്ത്യ നേരത്തെ തന്നെ സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നെങ്കിലും സെമി ബെര്‍ത്ത്‌ Read More…

Featured Sports

ലോകറെക്കോർഡുമായി സ്മൃതി, മന്ദാന കൊടുങ്കാറ്റിൽ ഹോങ്കോങ് തരിപ്പണം; ഇന്ത്യക്ക് 137 റൺസിന്റെ വൻ ജയം

വനിതാ ഏഷ്യാ കപ്പ് ട്വന്റി20യിൽ ഹോങ്കോങ്ങിനെ 137 റൺസിന് തോൽപിച്ച് ഇന്ത്യ സെമിഫൈനൽ ഉറപ്പിച്ചു. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ (64 പന്തിൽ 124) റൺസ് പ്രകടനത്തിന്റെ മികവിൽ ഇന്ത്യ മുന്നോട്ടുവെച്ച 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹോങ്കോങ് 16.2 ഓവറിൽ 56 റൺസിന് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശർമയുടെയും മറ്റ് ഇന്ത്യൻ ബോളർമാരുടെയും കൃത്യതയുള്ള ബോളിങ്ങാണ് ഹോങ്കോങ്ങിനെ തകർത്തത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി സ്മൃതി മന്ഥനയും ഷെഫാലി വർമയും (17 പന്തിൽ 28) Read More…