മാനസികസമ്മർദ്ദവും ഉറക്കമില്ലായ്മയും കുറയ്ക്കുന്നതിനായി അശ്വഗന്ധ അടങ്ങിയ ‘ഗംമി’ (Gummy) കഴിച്ച 44 കാരിയായ സ്ത്രീക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരികയും തലച്ചോറിന് ക്ഷതമേൽക്കുകയും ചെയ്ത സംഭവം വീണ്ടും ആശങ്കയാകുന്നു. ഒരു വർഷത്തോളമായി ഈ സപ്ലിമെന്റ് കഴിച്ചിരുന്ന ലോയിസ് കിൻഡർ എന്ന സ്ത്രീ അതീവ ഗുരുതരാവസ്ഥയിലാവുകയും കോമയിലാവുകയും ചെയ്തു. തുടർന്ന് കരൾ പരാജയപ്പെട്ടതിനെ തുടർന്ന് കരൾ മാറ്റിവെക്കുകയായിരുന്നു. ചികിത്സയ്ക്കിടയിലുണ്ടായ സങ്കീർണ്ണതകൾ കാരണമാണ് ഇവർക്ക് തലച്ചോറിന് ക്ഷതമേറ്റത്. ഈ സംഭവം അശ്വഗന്ധ അടങ്ങിയ ഉൽപ്പന്നങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും Read More…

