ആധുനികലോകത്ത് അപൂര്‍വമായി കാണാന്‍ കഴിയുന്ന ഒന്നായി യഥാര്‍ത്ഥ സ്‌നേഹം മാറിയിട്ടുണ്ട്. ഭര്‍ത്താവിനോടുള്ള സ്‌നേഹവും വിധേയത്വവും എന്താണെന്ന് മുസാഫര്‍നഗറില്‍ നിന്നുള്ള ആശ കാണിച്ചുതന്നു. തളര്‍വാതരോഗിയായ ഭര്‍ത്താവ് സച്ചിനെ പുറകില്‍ ചുമന്നുകൊണ്ടു കന്‍വാര്‍യാത്ര നടത്തിയാണ് ആശ ഞെട്ടിച്ചത്. അതും 150 കിലോമീറ്ററോളം ദൂരമായിരുന്നു നടന്നത്. അദ്ദേഹം ഇത്രയും വര്‍ഷക്കാലം പതിവായി നടത്തിയിരുന്ന കന്‍വാര്‍യാത്ര മുടങ്ങരുതെന്ന ആവശ്യത്തിനൊപ്പം തന്റെ ഭര്‍ത്താവിന് വീണ്ടും നടക്കാന്‍ കഴിയുന്ന വിധത്തില്‍ കാലുകള്‍ക്ക് ശക്തി തിരിച്ചു കിട്ടുവാന്‍ വേണ്ടിയുമായിരുന്നു വ്യത്യസ്തമായ തീര്‍ത്ഥാടനം. ഹരിദ്വാറില്‍ നിന്നും മോഡിനഗറിലേക്കാണ് ആശ Read More…

