നാസയുടെ ഭാവിയിലെ വലിയ പദ്ധതികളില്‍ ഒന്നാണ് ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനില്‍ ഇറക്കല്‍. ഇതിനായി വലിയ പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് നാസ. ബഹിരാകാശത്ത് എങ്ങിനെ ഇറങ്ങണമെന്നും നടക്കണമെന്നും പ്രവര്‍ത്തിക്കണമെന്നും പരിശീലിക്കാന്‍ നാസ തെരഞ്ഞെടുത്തിരിക്കുന്നത് അഗ്നപര്‍വത ഫീല്‍ഡ്. അരിസോണയിലെ ഫ്‌ലാഗ്സ്റ്റാഫിന് സമീപമുള്ള സാന്‍ ഫ്രാന്‍സിസ്‌കോ അഗ്‌നിപര്‍വ്വത ഫീല്‍ഡിന്റെ ചാന്ദ്ര സമാനമായ ഭൂപ്രകൃതിയില്‍ ബഹിരാകാശയാത്രികര്‍ ഒരാഴ്ചത്തെ ഫീല്‍ഡ് ടെസ്റ്റുകള്‍ നടത്തുകയാണ്. ബഹിരാകാശയാത്രികരായ കേറ്റ് റൂബിന്‍സും ആന്ദ്രെ ഡഗ്ലസും നാസ സ്റ്റാഫിന്റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്പേസ് സ്യൂട്ടുകള്‍ ധരിച്ചു. Read More…

