ഉത്തർപ്രദേശിലെ ലോണിയിൽ ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ തിങ്കളാഴ്ച രാവിലെ വായുമലിനീകരണം ആശങ്കാജനകമായ രീതിയിൽ ഉയർന്നു. ഡൽഹിയിൽ നിന്ന് ഒരു മണിക്കൂർ യാത്ര ദൂരമുള്ള ഈ നഗരം, ആഘോഷങ്ങൾക്ക് ശേഷം ദേശീയ തലസ്ഥാന മേഖലയിലെ (എൻ.സി.ആർ) ഏറ്റവും മലിനീകരിക്കപ്പെട്ട പ്രദേശങ്ങളിലൊന്നായി മാറി. കഴിഞ്ഞ 12 മാസത്തിനിടെ ലോണിയിലെ ശരാശരി പി.എം 2.5 സാന്ദ്രത ക്യൂബിക് മീറ്ററിന് 112.5 മൈക്രോ ഗ്രാം ആയി രേഖപ്പെടുത്തി. ഇത് ലോക ആരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) വാർഷിക നിർദ്ദേശിത പരിധിയായ അഞ്ചിന്റെ 22 മടങ്ങിലധികമാണെന്ന് Read More…

